---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് സ്കൂളിൽ 'അമ്മത്തണലും' 'പ്രതിരോധ കവചവും'; ലഹരിക്കെതിരെ രക്ഷിതാക്കളുടെ കൈകോർക്കൽ"
english_title: "Anti-Drug Campaign Ammathanal at St Josephs HS Adaykkathode Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375236/`adaykkathode-st-josephs-school-amma-thanal-anti-drug-campaign`"
published_at: "2026-07-29T09:06:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69755a9d43e_1000200038.jpg"
keywords: ["Adaykkathode", "St Josephs HSS", "Ammathanal", "Anti Drug Campaign"]
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് സ്കൂളിൽ 'അമ്മത്തണലും' 'പ്രതിരോധ കവചവും'; ലഹരിക്കെതിരെ രക്ഷിതാക്കളുടെ കൈകോർക്കൽ

> **Lead Summary:** **അടയ്ക്കാത്തോട്**: ലഹരിക്കെതിരെ ബോധവൽക്കരണവുമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 'അമ്മത്തണലും' 'പ്രതിരോധ കവചവും' സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അമ്മമാരും ഒരുമിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.

## Article Content

**അടയ്ക്കാത്തോട്**: ലഹരിക്കെതിരെ ബോധവൽക്കരണവുമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 'അമ്മത്തണലും' 'പ്രതിരോധ കവചവും' സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അമ്മമാരും ഒരുമിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.

കുടക്കീഴിൽ വിദ്യാർത്ഥികളെ ചേർത്തുപിടിച്ചിരുത്തി രക്ഷിതാക്കൾ ലഹരി വിരുദ്ധ ലഘുലേഖകൾ വായിച്ച് കേൾപ്പിച്ച് 'അമ്മത്തണൽ' ഒരുക്കി.തുടർന്ന് രക്ഷിതാക്കൾ ഒരുമിച്ച് ഷാളുകൾ ചേർത്തുപിടിച്ച് ലഹരിക്കെതിരായ 'പ്രതിരോധ കവചം' തീർത്തു.

ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ലഹരി വിരുദ്ധ കൺവീനർമാരായ സോളി ജോസഫ്, ജോസ് ജോസഫ്, ജോഷി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരിക്കുകയും കുട്ടികൾക്ക് രക്ഷിതാക്കളുടെ സ്നേഹവും സംരക്ഷണവും ഉറപ്പ് നൽകുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375236/`adaykkathode-st-josephs-school-amma-thanal-anti-drug-campaign`)